Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attacks

കണ്ണൂരിൽ വടിവാളുമായി സിപിഎം പ്രവർത്തകർ, വീട് കയറി ആക്രമണം

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കണ്ണൂരില്‍ വടിവാള്‍ പ്രകടനവുമായി സിപിഎം. കണ്ണൂരിലെ പാനൂരിലും ന്യൂനം പറമ്പിലും മലപ്പട്ടത്തും യുഡിഎഫ് പ്രകടനത്തിന് നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണമുണ്ടായി.

പാനൂരിൽ വീടുകളിൽ കയറിയും സിപിഎം പ്രവർത്തകർ വടിവാൾ കൊണ്ട് ആക്രമിച്ചു. വാളുമായി യുഡിഎഫ് പ്രവർത്തകന്‍റെ വീട്ടിലെത്തി സിപിഎം പ്രവർത്തകർ ഒരാൾക്കുനേരെ വടിവാൾ വീശുകയും കാറും ബൈക്കും വെട്ടിപ്പൊളിക്കുകയും ചെയ്തു.

യുഡിഎഫിന്‍റെ പ്രകടനത്തിന് നേരെ കല്ലേറും സ്ഫോടക വസ്തുക്കളും എറിഞ്ഞു. ഇന്ന് വൈകുന്നേരം അഞ്ചോടെയാണ് അക്രമസംഭവങ്ങൾ ഉണ്ടായത്. 25 വർഷത്തിനു ശേഷം കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തിരുന്നു. 11 സീറ്റുകളാണ് യുഡിഎഫ് നേടിയത്. ഇതിന്‍റെ വിജയാഹ്ലാദ പ്രകടനം നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

Latest News

Up